23 നവംബർ 2020

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല; നിയമ സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
(VISION NEWS 23 നവംബർ 2020)

തിരുവനന്തപുരം:പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പൊലീസ് നിയമ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. പിന്നാലെയാണ് പൊലീസ് ഭേദഗതി നിലവില്‍ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only