21 നവംബർ 2020

ബിവറേജസിൽ മദ്യംവാങ്ങാൻ തത്കാലം ടോക്കൺ വേണ്ടാ
(VISION NEWS 21 നവംബർ 2020)


ആലപ്പുഴ:
 ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടർന്നാണിത്. ഇതുസംബന്ധിച്ചു വെള്ളിയാഴ്ച ഉത്തരവെത്തി.

ബാറുകളിൽ വിൽപ്പന കൂടുകയും ബിവറേജസ് ശാലകളിൽ വിൽപ്പന കുറയുകയും ചെയ്തതിനെത്തുടർന്ന് ടോക്കൺ ഒഴിവാക്കുന്നത് ആലോചിച്ചിരുന്നു. കുറച്ചുദിവസം മുൻപുതന്നെ ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ, ജീവനക്കാർ ഇത് അംഗീകരിച്ചില്ല. വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു അവർ. വിജിലൻസ് പിടിയിലായാൽ കുറ്റക്കാരാകുമെന്നാണു ജീവനക്കാർ അറിയിച്ചത്. ഈ തർക്കങ്ങൾക്കിടെയാണ് ആപ്പ് തകരാറായതിനാൽ ടോക്കൺ ഒഴിവാക്കി വിൽപ്പന നടത്താൻ ഉത്തരവിറക്കിയിരിക്കുന്നത്. മദ്യവിൽപ്പന കമ്പനികളുടെ സമ്മർദവും ടോക്കൺ ഒഴിവാക്കുന്നതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു.

കടപ്പാട് : മാതൃഭൂമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only