08 November 2020

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ കോവിഡ് രോഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് ജാ​ഗ്ര​ത തു​ട​രാ​ൻ ജി​ല്ലാ​ത​ല യോ​ഗത്തിൽ തീ​രു​മാ​നം.
(VISION NEWS 08 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കോ​ഴി​ക്കോ​ട്: 
ജി​ല്ല​യി​ൽ പു​തു​താ​യി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് ജാ​ഗ്ര​ത തു​ട​രാ​ൻ ജി​ല്ലാ​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സാം​ബ​ശി​വ​റാ​വു കോ​വി​ഡ് സം​ബ​ന്ധി​യാ​യ സ്ഥി​തി​വി​വ​ര​ങ്ങ​ൾ യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രോ​ഗ​വ്യാ​പ​നം അ​തി തീ​വ്ര​മാ​കാ​തെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ജി​ല്ല​യി​ൽ സാ​ധി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. 18.21 വ​രെ എ​ത്തി​യി​രു​ന്ന പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് പ​ത്ത് ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം 14.42 ശ​ത​മാ​ന​മാ​യി​രു​ന്ന പ്ര​തി​വാ​ര ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് ന​വം​ബ​ർ ആ​ദ്യ​വാ​ര​മാ​വു​മ്പോ​ഴേ​ക്ക് 11.24 ശ​ത​മാ​ന​മാ​യി കു​റ​വ് വ​ന്നി​ട്ടു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കോ​വി​ഡ് ടെ​സ്റ്റ് ആ​റ് ല​ക്ഷം ക​ട​ന്നു.
സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്. പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​യ​ർ​ന്ന ടാ​ർ​ജ​റ്റാ​ണ് ജി​ല്ല​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പ്ര​തി​ദി​നം 6,500 ടെ​സ്റ്റു​ക​ൾ ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​മെ​ങ്കി​ലും 10,000 ടെ​സ്റ്റു വ​രെ ജി​ല്ല​യി​ൽ ന​ട​ത്തു​ന്നു​ണ്ട്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ച്ച് രോ​ഗി​ക​ളെ ക​ണ്ടെ​ത്തി .ക്വാ​റ​ന്‍റെ​ൻ ചെ​യ്യു​ക​യും ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി (ടി​ടി​ക്യു​ടി സം​വി​ധാ​നം)​ജി​ല്ല​യി​ൽ ഏ​റെ ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് പ്രാ​ട്ടോ​കോ​ൾ ക​ണി​ശ​മാ​യി പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റ്മാ​രെ നി​യോ​ഗി​ച്ച​തും പ്ര​യോ​ജ​ന​ക​ര​മാ​യി.
പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് ഇതുവരെ 24,962 കേ​സു​ക​ൾ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
ഡെ​പ്യു​ട്ടി ക​ല​ക്ട​ർ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ,സി. ​ബി​ജു, അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ ഡോ. ​രാ​ജേ​ന്ദ്ര​ൻ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ന​വീ​ൻ, വ​ട​ക​ര ആ​ർ​ഡി​ഒ അ​ബ്ദു​റ​ഹി​മാ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി ആ​ർ രാ​ജേ​ന്ദ്ര​ൻ, കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Post a comment

Whatsapp Button works on Mobile Device only