08 നവംബർ 2020

താമരശ്ശേരി ജി യു പി സ്കൂളും ഹൈടെക്ആകുന്നു
(VISION NEWS 08 നവംബർ 2020)


 
താമരശ്ശേരി -കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം താമരശ്ശേരി പട്ടണത്തിൻ്റെ തിലകക്കുറിയായിനിന്ന താമരശ്ശേരി ജി.യുപി സ്കൂൾ അതിൻ്റെ ചരിത്രത്തിൽ തന്നെ  ഏറ്റവും വലിയ വികസന കുതിപ്പിന് ആരംഭം കുറിച്ചിരിക്കുന്നു.  എം.എൽ.എ ആസ്തി വികസന ഫണ്ട് 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് MLA നിർവ്വഹിച്ചു. താമരശ്ശേരി ജി യു.പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഫണ്ട് വകയിരുത്തിയത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ഹാജറ കൊല്ലരുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. സരസ്വതി, എ.പി.മുസ്തഫ, എഇഒ എൻ.പി.മുഹമ്മദ് അബ്ബാസ്, ബി.പി.സി വി.എം മെഹറലി, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ പി.ഗിരീഷ് കുമാർ, യു.കെ.ദിനേശ്, കണ്ടിയിൽ മുഹമ്മദ്, എംകെ ബവീഷ്, ജോൺസൺ ചക്കാട്ടിൽ, കെ.എൽ മനോജ്, പി.കെ.അനസ്, കെ.വേണു തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only