18 നവംബർ 2020

ജവാന് വല്ലാത്ത വീര്യം വില്പന മരവിപ്പിക്കാൻ ഉത്തരവ്
(VISION NEWS 18 നവംബർ 2020)
തിരുവനന്തപുരം: രാസപരിശോധനയില്‍ ജവാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്സെെസ് വകുപ്പ് ഉത്തരവിറക്കി. ജൂലായ് 20നുള്ള മൂന്ന് ബാച്ച്‌ മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിര്‍ദേശം. രാസപരിശോധനയില്‍ ജവാന്‍ മദ്യത്തില്‍ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്സെെസ് വകുപ്പിന്റെ നടപടി.

സാമ്ബിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍്പ്പന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച്‌ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് എക്സൈസ് കമ്മിഷ്ണര്‍ അറിയിപ്പ് നല്‍കികേരള സര്‍ക്കാരിന് കീഴിലെ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ മദ്യത്തിന്റെ നിര്‍മാതാക്കള്‍.

നേരത്തെ കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പിന്നാലെ മദ്യം വാങ്ങിയവര്‍ എക്‌സൈസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു. ഇതോടെയാണ് മദ്യത്തില്‍ നിര്‍ദേശിച്ച അളവില്‍ കൂടുതല്‍ ഈതൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only