08 നവംബർ 2020

CH സെന്റർ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്
(VISION NEWS 08 നവംബർ 2020)


കോഴിക്കോട് -പാവപ്പെട്ട രോഗികളുടെ അത്താണിയായ കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്റർ അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കി പ്രവർത്തന സജ്ജമായി.  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന്  (നവംബർ 8 ഞായർ) രാവിലെ 10.30ന് നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഓഡിറ്റോറിയത്തിന്റെയും ഇ.ടി മുഹമ്മദ് ബഷീർ എം.പി മെഡിക്കൽ ഷോപ്പിന്റെയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാലിയേറ്റീവ് ഒ.പിയുടെയും കെ.പി.എ മജീദ് ഫ്രണ്ട് ഓഫീസിന്റെയും ഡോ. എം.കെ മുനീർ ലബോറട്ടറിയുടെയും ഉദ്ഘാടനം നിർവ്വഹിക്കും. എം.കെ രാഘവൻ എം.പി, എം.സി മായിൻ ഹാജി, ഉമർ പാണ്ടികശാല, എം എ റസാക്ക് മാസ്റ്റർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only