03 November 2020

SKSSF സഹചാരി സെൻറർ ശിലാസ്ഥാപനം നവംബർ 12ന്
(VISION NEWS 03 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി : SKSSF മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കാനിരിക്കുന്ന സഹചാരി സെൻറർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2020 നവം.12 വ്യാഴാഴ്ച വൈകു. 3 മണിക്ക് ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പാവപ്പെട്ട രോഗികൾക്കാവശ്യമായ ഹോം കെയർ, മെഡിക്കൽ ലാബ്, മരുന്ന് വിതരണം, ഡോക്ടറുടെ സേവനം, കൗൺസിലിംഗ് സെന്റർ, ഉപകരണങ്ങൾ, ഫിസിയോ തെറാപ്പി, ഡെ കെയർ, ആംബുലൻസ് സർവ്വീസ് ,ഡയാലിസിസ് തുടങ്ങിയ പത്തോളം പദ്ധതികളാണ് സഹചാരി സെൻററിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിക്കാവശ്യമായ സ്ഥലം ഓമശ്ശേരി-കൊടുവള്ളി റോഡിൽ വെള്ളാരം ചാലിൽ വാങ്ങുകയും രജിസ്ട്രേഷൻ പൂർത്തിയാവുകയും ചെയ്തു.
പരിപാടിയിൽ സഹചാരി സെൻറർ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും.

ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഓമശ്ശേരി ഇസ്ലാമിക് സെൻററിൽ നടന്ന ശാഖ ലീഡേർസ് കൺവൻഷൻ ബഹു.മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.ചെയർമാൻ യു.കെ. ഇബ്റാഹിം അധ്യക്ഷനും കൺവീനർ കുഞ്ഞാലൻ കുട്ടി ഫൈസി വിഷയാവതരണവും നടത്തി.നൂറുദ്ധീൻ ഫൈസി, ഹാരിസ് ഹൈതമി, മുനീർ കൂടത്തായി, നിസാം തായമ്പ്ര, അശ്റഫ് ജാറം കണ്ടി, സഈദ് ഓമശ്ശേരി,ബാപ്പു ഓമശ്ശേരി സംസാരിച്ചു. പി.ടി.മുഹമ്മദ് കാതിയോട് സ്വാഗതവും മുസ്തഫ അശ്അരി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only