05 December 2020

പുതുതായി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് തിരിച്ചറിയൽ കാർഡ് 07/12/2020 തിങ്കളാഴ്ച വിതരണം ചെയ്യുന്നു
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി :2020 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓമശ്ശേരി  ഗ്രാമപഞ്ചായത്തിലെ അതാത് അംഗൻവാടി കളിൽ വെച്ച് പുതുതായി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് 2020 – ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡ്  അതാത് അംഗൻവാടി കളിൽ വെച് 07/12/2020  രാവിലെ
10 മണി മുതല്‍ വൈകുന്നേരം 03 മണിവരെ വിതരണം ചെയ്യുന്നതാണ്.

തിരിച്ചറിയൽ കാർഡ് കൈമാറുന്നതിന് ബന്ധപ്പെട്ടവര്‍ നിർദ്ദിഷ്ട കേന്ദ്രത്തില്‍ വോട്ടർ പട്ടികയിലെ ക്രമനമ്പറും ആധാര്‍ കാർഡ്/ഫോട്ടോ പതിച്ച മറ്റെന്തെങ്കിലും തിരിച്ചറിയല്‍ കാർഡ് സഹിതം ഹാജരാകേണ്ടതാണ്.

Post a comment

Whatsapp Button works on Mobile Device only