30 ഡിസംബർ 2020

അടക്കരാജുവിന് 15 ലക്ഷം രൂപ നല്ല സമരയാക്കരയുടെ ക്രിസ്തുമസ് സമ്മാനം
(VISION NEWS 30 ഡിസംബർ 2020)കോ​ട്ട​യം: മൊ​ഴി​മാ​റ്റാ​ന്‍ കോ​ടി​ക​ള്‍ വാ​ഗ്​​ദാ​നം ല​ഭി​ച്ചി​ട്ടും സി​സ്​​റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ല്‍ നി​ര്‍​ണാ​യ​ക സാ​ക്ഷി മൊ​ഴി പ​റ​ഞ്ഞ രാ​ജു​വി​ന് (അ​ട​ക്ക രാ​ജു) നല്ല സമരയാക്കരയുടെ ക്രിസ്തുമസ് സ​മ്മാ​ന​മാ​യി അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​ത്​ 15 ല​ക്ഷം രൂ​പ. ആയിരവും രണ്ടായിരവും വച്ചു നിരവധിപ്പേരാണ് രാജുവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്.

രാജുവിന്റെ അ​ക്കൗ​ണ്ടി​ല്‍ 15ല​ക്ഷ​ത്തോ​ളം രൂ​പ എ​ത്തി​യ​താ​യി മ​ക​ളും സ്ഥി​രീ​ക​രി​ച്ചു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് അ​ക്കൗ​ണ്ടി​ലെ തു​ക പി​ന്‍വ​ലി​ക്കാ​ന്‍ എ.​ടി.​എ​മ്മി​ലെ​ത്തി​യ​പ്പോ‍ഴാ​ണ് കൂ​ടു​ത​ല്‍ തു​ക​യു​ള്ള​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. സി​സ്​​റ്റ​ര്‍ അ​ഭ​യ കൊ​ല്ല​പ്പെ​ട്ട ദി​വ​സം പ​യ​സ് ടെ​ന്‍ത് കോ​ണ്‍വ​ന്‍​റി​ല്‍ മോ​ഷ്​​ടി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു രാ​ജു.

അ​ഭ​യ​യു​ടെ കൊ​ല​പാ​ത​കി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് ക​ണ്ട​താ​യി രാ​ജു ന​ല്‍​കി​യ മൊ​ഴി കോ​ട​തി സ്വീ​ക​രി​ച്ചു. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍ ദിവസങ്ങളോ​ളം ചോ​ദ്യം ചെ​യ്തി​ട്ടും മൊ‍ഴി​യി​ല്‍ രാ​ജു ഉ​റ​ച്ചു​നി​ന്നു. ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന്​ അ​ഭ​യ കേ​സി​ല്‍ രാ​ജു​വി​നെ പ്ര​തി​യാ​ക്കാ​നും നീ​ക്ക​മു​ണ്ടാ​യി. ക്രൂ​ര​മ​ര്‍​ദ​ന​വും ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു.

കു​റ്റ​മേ​റ്റാ​ല്‍ കോടിക്കണക്കിന് രൂ​പ​യും വീ​ടു​മാ​യി​രു​ന്നു വാ​ഗ്​​ദാ​നം. അ​തെ​ല്ലാം ഉ​പേ​ക്ഷി​ച്ച രാ​ജു ഇ​പ്പോ​ഴും ര​ണ്ടു സെന്‍റ്​ സ്ഥ​ല​ത്തെ ചെ​റി​യ വീ​ട്ടി​ല്‍ ബു​ദ്ധി​മു​ട്ടി​യാ​ണ്​ ക​ഴി​യു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്ബ​റും വി​ധി​വ​ന്ന ദി​വ​സം മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​യി ന​ല്‍കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​േ​ക്ഷ​പി​ച്ച​ത്. ആ ​കു​ഞ്ഞി​ന് നീ​തി കി​ട്ടി​യ​ല്ലോ. കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​ല്ലോ -എ​ന്നാ​യി​രു​ന്നു വി​ധി വ​ന്ന ദി​വ​സം രാ​ജു​വി​െന്‍റ പ്ര​തി​ക​ര​ണം. ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ള്‍​ക്കൊ​പ്പം രാ​ജു​വി​െന്‍റ നി​ര്‍​ണാ​യ​ക മൊ​ഴി​യും പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നു​ കാ​ര​ണ​മാ​യി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only