26 ഡിസംബർ 2020

ബ്ലഡ് ഡോണർസ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി 2020-2021 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
(VISION NEWS 26 ഡിസംബർ 2020)


കോഴിക്കോട്:ബ്ലഡ് ഡോണർസ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി 2020-2021 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണ്ലൈന് മീറ്റിംഗിലൂടെ ആണ് സംഘടന പുന സംഘടിപ്പിച്ചത്. 37 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും  പ്രസിഡന്റായി അർഷദ് സാലിം, ജനറൽ സെക്രട്ടറിയായി സിറാജ് തവന്നൂർ ട്രഷററായി ഷമീർ കോവൂരിനേയും തിരഞ്ഞെടുത്തു  .2019 -20 കാലവർഷത്തിൽ ബ്ലഡ് ഡോണർസ് കേരള സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 182 രക്ത ദാന ക്യാമ്പ്കൾ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ തന്നെ നിരവധി  ഹോസ്പിറ്റലുകളിൽ അംഗീകൃതമല്ലാത്ത രീതിയിൽ രക്തം ശേഖരിക്കുന്നത്  ശ്രദ്ധയിൽപെട്ടിട്ടുണ്ട്.അതിനെതിരെ ശക്തമായ ബോധവത്കരണ നടപടിയുമായി മുന്നോട്ട് പോവാനും പ്രൈവറ്റ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കുകൾ രക്തത്തിന്റെ പ്രോസസിംങ്ങ് ചാർജുകൾ പല ഹോസ്പിറ്റലുകളും പല രീതിയിൽ ആണ് ഈടാക്കുന്നത്.അതു ഏകീകരിച്ചു ഒറ്റ നിരക്കിലേക്ക്കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .കോവിഡ് എന്ന മഹമാരിയുടെ പശ്ചാത്തലത്തിൽ രക്തത്തിന്റെ ദൗർലഭ്യം കൂടിവരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ ,റെസിഡൻസ് അസോസിയേഷൻകൾ, ക്ലബ്ബുകൾ തുടങ്ങിയവർ  രക്തദാനത്തിന്  പ്രാധാന്യം നൽകികൊണ്ട് മെഡിക്കൽ കോളേജ് കേന്ദ്രികരിച്ചു കൂടുതൽ രക്തദാനക്യാമ്പുകൾ  സംഘടിപ്പിക്കാൻ മുന്നോട്ട് വരണമെന്നും സംഘടന ആവശ്യപ്പെട്ടു.ബി.ഡി.കെ സംസ്ഥാന പ്രസിഡണ്ട് വിനോദ് ഭാസ്കർ ജനറൽ ബോഡി യോഗം ഔപചാരികമായിമായി ഉദ്ഘാടനം ചെയ്തു. അർഷാദ് സലിം അധ്യക്ഷത വഹിച്ചു.

രക്തദാന ക്യാമ്പുകൾ ചെയ്യാൻ താല്പര്യമുള്ള സന്നദ്ധ സംഘടനകൾ, ക്ലബ്കൾ ബന്ധപ്പെടുക
 
+91 99461 38525
+91 99959 58182

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only