26 ഡിസംബർ 2020

കൊടുവള്ളി മദ്രസ ബസാർ വാഹനാപകടം : മരണം 3 ആയി
(VISION NEWS 26 ഡിസംബർ 2020)

കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറി
യിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി .
പടനിലം വള്ളിയാട്ടുമ്മൽ വി.ശശിയാണ് ഇന്ന്
പുലർച്ചെ മരിച്ചത്. ഇതോടെ മരണം
മൂന്നായി.ഇന്നലെ അപകടം നടന്നയുടൻ സന്തോഷ്(44) മരിച്ചിരുന്നു. വൈകീട്ടോടെ
രണ്ടാമത്തെയാൾ പി.എം ശശിയും മരണപ്പെട്ടിരുന്നു.
ശനിയാഴ്ച പുലർച്ചെ വി.ശശി മരണപ്പെട്ടത്. അപകടത്തിൽ
ഗുരുതരമായി പരുക്കേറ്റ രണ്ടു പേരും കോഴിക്കോട്
മെഡിക്കൽ കോളേജിൽ
ചികിത്സയിലായിരിക്കെയാണ് മരണം.
അപകടകാരണം നാട്ടുകാർ പറയുന്നത് 'ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ച ബോർഡ് മറികടന്നു വന്ന വാഹനമാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.നിരവധി അപകടങ്ങളാണ് ഈ പൈപ്പിടൽ പണി തുടങ്ങിയതിന് ശേഷം ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു ഇന്നലെ മൂന്ന് ജീവൻ പൊലിയാൻ കാരണമായത് വേണ്ടത്ര മുൻകരുതലുകൾ
എടുക്കാത്തതാണെന്നും ആക്ഷേപമുണ്ട് .ഗെയിൽ
പണി തുടക്കം മുതൽ പലരും നേഷനൽ ഹൈവെ
ഉദ്യോഗസ്ഥർക്ക് പരാതി
നൽകിയിരുന്നു. മുൻകരുതൽ ഇല്ലാത്തതിന്റെ പേരിൽ മൂന്ന് ജീവനാണ് ഇപ്പോൾ പൊലിഞ്ഞത്. ഇന്ന് 12 മണിയോടെ പടനിലം സ്കൂളിൽ
പൊതുദർശനത്തിന് വെക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only