17 December 2020

പ്രതീക്ഷയില്ലാത്തതിനാല്‍ കൗണ്ടിങ് സെന്ററില്‍ പോലും വരാതെ പോയത് ആടിന് പ്ലാവില വെട്ടാന്‍, 48 വര്‍ഷത്തെ ഇടത് കോട്ട തകര്‍ന്നുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് ബാവ തന്നെ, കൊടുവള്ളിയില താരത്തെ അറിയാം
(VISION NEWS 17 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി - കാരാട്ട് ഫൈസലിന്റെ വിജയത്തിലും ചുണ്ടപ്പുറം ഡിവിഷനിവെ എല്‍.ഡി.എഫിന്റെ പൂജ്യം വോട്ടിലും വാര്‍ത്തയില്‍ ഇടം നേടിയ കൊടുവള്ളിയിലെ ഇപ്പോഴത്തെ താരം ബാവയാണ്.


വിജയ പ്രതീക്ഷയില്ലാത്തത് കാരണം ആടിനു പ്ലാവില വെട്ടാന്‍ പോയ ബാവയുടെ ചിത്രവും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. കൊടുവള്ളി ലീഗിന്റെ പൊന്നാപുരം കോട്ടയായപ്പോഴും ഇടതുപക്ഷത്തിന്റെ കുത്തകയായ മാനിപുരം ഡിവിഷനാണ് ബാവ തകര്‍ത്തത്. മുന്‍സിപ്പാലിറ്റിയില്‍ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഡിവിഷനാണ് മാനിപുരം.മുന്‍സിപ്പിലിറ്റിയിലെ പത്താം ഡിവിഷനായ മാനിപുരം ഡിവിഷന്‍ 48 വര്‍ഷമായി ഇടതു കോട്ടയാണ്.സി.പി.എമിന്റെ പാര്‍ട്ടി കാഡര്‍ വോട്ടുകളായതിനാല്‍ കൊടുവള്ളിയുടെ ലീഗ് സ്വാധീനമൊന്നും ഇവിടെ ഫലിക്കാറില്ല. എന്നാല്‍ ഇവിടെ ഈ തവണ ലീഗ് സ്വതന്ത്രന്‍ അട്ടിമറി വിജയം നേടിയിരിക്കുന്നു. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ഇവിടെ ബാവ മത്സരിച്ചത്. വിജയ പ്രതീക്ഷ ഒട്ടുമുണ്ടായിരുന്നില്ല. അതിനാല്‍ കൊടുവള്ളിയിലെ കൗണ്ടിംങ് സ്‌റ്റേഷനിലേക്ക് ബാവ വന്നതേയില്ല. കാരണം 48 വര്‍ഷത്തെ ഇടതു കുത്തക പൊളിച്ചടക്കാമെന്ന പ്രതീക്ഷ ബാവക്കുമുണ്ടായിരുന്നില്ല.
ബാവ വീട്ടിലെ ആടിന് നല്‍കാനുള്ള പ്ലാവില വെട്ടുന്ന ഒരുക്കത്തിലായിരുന്നു. പ്ലാവിലയുമായി സ്‌കൂട്ടറില്‍ മാനിപുരം അങ്ങാടിയിലെത്തിയപ്പോഴാണ് വിജയ വിവരം അറിയുന്നത്. ആദ്യം കേട്ടപ്പോള്‍ ഞെട്ടിയെങ്കിലും പിന്നീട് എല്ലാം ആഘോഷങ്ങളിലേക്ക് വഴിമാറുകയായിരുന്നു. 45 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സലീം മാനിപുരത്തെ ബാവ പരാജയപ്പെടുത്തിയത്.

Post a comment

Whatsapp Button works on Mobile Device only