ക്വാറികൾക്ക് ജനവാസപ്രദേശത്തുനിന്നുള്ള അകലം 50 മീറ്റർ എന്നത് 200 മീറ്ററാക്കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം അക്കാര്യം ട്രിബ്യൂണൽ വീണ്ടും പരിഗണിക്കണമെന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഉത്തരവിട്ടിട്ടുള്ളത്. ദൂരപരിധി ഉയർത്തിയത് പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ തങ്ങളെ കേൾക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമുള്ള ക്വാറി ഉടമകളുടെ വാദം പരിഗണിച്ചാണിത്.
ജൂലായ് 21-ലെ ദേശീയ ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസർക്കാരും മുപ്പതിലധികം ക്വാറി ഉടമകളും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Post a comment