30 ഡിസംബർ 2020

ജില്ലയില്‍ 638 പേര്‍ക്ക് കോവിഡ്. രോഗമുക്തി 718
(VISION NEWS 30 ഡിസംബർ 2020)
കോഴിക്കോട് ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 616 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5628 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 718 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ -  1*

കൂടരഞ്ഞി - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 8*
 
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ചെക്യാട് - 1
കൊയിലാണ്ടി - 1
കുറ്റ്യാടി - 1
പയ്യോളി - 1
പുതുപ്പാടി - 1
താമരശ്ശേരി - 1
         
*ഉറവിടം വ്യക്തമല്ലാത്തവര്‍ - 13*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 6
(അരക്കിണര്‍, എടക്കാട്, ബേപ്പൂര്‍, ചേവരമ്പലം)
എടച്ചേരി - 1
ഫറോക്ക് - 1
മരുതോങ്കര - 1
കുന്ദമംഗലം - 1
ഒളവണ്ണ - 1
പുറമേരി - 1
വാണിമേല്‍ - 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -   102*
(എരഞ്ഞിപ്പാലം, കാരപ്പറമ്പ്, അരീക്കാട്, കല്ലായി, മായനാട്, ചെലവൂര്‍, മേരിക്കുന്ന്, പന്നിയങ്കര, തിരുവണ്ണൂര്‍, കോട്ടൂളി, കണ്ണഞ്ചേരി, പുതിയങ്ങാടി, അത്താണിക്കല്‍, എടക്കാട്, വേങ്ങേരി, ചേവായൂര്‍, മലാപ്പറമ്പ്, മൂഴിക്കല്‍, കണ്ണാടിക്കല്‍, കരുവിശ്ശേരി, പുതിയറ, ചാലപ്പുറം, കുതിരവട്ടം, എലത്തൂര്‍, കൊമ്മേരി, മാങ്കാവ്, നെല്ലിക്കോട്, അശോകപുരം, കോട്ടാംപറമ്പ്, മൊകവൂര്‍, ഡിവിഷന്‍ 47, 48, 49, 52, 53)  

വടകര - 38
കുരുവട്ടൂര്‍ - 33
ഏറാമല - 27
കൊടുവളളി - 26
ചോറോട് - 23
മൂക്കം - 22
വില്ല്യാപ്പളളി - 21
കൊയിലാണ്ടി - 19
മടവൂര്‍ - 18
ഒഞ്ചിയം - 18
കുന്ദമംഗലം - 17
ബാലുശ്ശേരി - 16
അഴിയൂര്‍ - 15
ഫറോക്ക് - 15
കാക്കൂര്‍ - 14
ചേമഞ്ചേരി - 13
കൊടിയത്തൂര്‍ - 13
പെരുവയല്‍ - 12
രാമനാട്ടുകര - 12
ചാത്തമംഗലം - 11
കക്കോടി - 11
പയ്യോളി - 11
മണിയൂര്‍ - 8
ഒളവണ്ണ - 7
തലക്കുളത്തൂര്‍ - 6
ഉണ്ണിക്കുളം - 6
കോടഞ്ചേരി - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -      5

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  6209  
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍    -   192
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  57
ജില്ലയില്‍ 21021 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 884 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21021 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 2,22,685 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 88 പേര്‍ ഉള്‍പ്പെടെ 1039 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 5628 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9,44,014 സ്രവസാംപിളുകള്‍ അയച്ചതില്‍ 9,40,916 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 8,56,069 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 344 പേര്‍ ഉള്‍പ്പെടെ ആകെ 8405 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്.ഇതില്‍ 237 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 8168 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 75498 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only