ഓമശ്ശേരി:
ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മാവോവാദി ഭീഷണിയുണ്ടായിരുന്ന ചെമ്പുകടവ്, നെല്ലിപ്പൊയിൽ, നൂറാംതോട് എന്നിവിടങ്ങളിൽ സായുധ സേനാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വോട്ടെടുപ്പ് പുരോഗമിച്ചത്. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ഇത്തവണ 81.77 ശതമാണ് പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ, 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 82.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. പുരുഷ വോട്ടർമാരിൽ 79.04 ശതമാനവും സ്ത്രീ വോട്ടർമാരിൽ 84.39 ശതമാനം വോട്ടുകളും പോൾ ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമപ്പഞ്ചായത്തിൽ 0.86 ശതമാനം പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. 75.35 ശതമാനം വോട്ടാണ് ഇത്തവണ പഞ്ചായത്തിൽ പോൾ ചെയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4.56 ശതമാനത്തിന്റെ കുറവ്. പുരുഷ-സ്ത്രീ വോട്ടർമാരിൽ യഥാക്രമം 77.9, 73.69 ശതമാനം വോട്ടുകൾ ഇത്തവണ രേഖപ്പെടുത്തി.
Post a comment