29 ഡിസംബർ 2020

രാഘവൻ അടുക്കത്ത് മടവൂർ പഞ്ചായത്ത്‌ പ്രസിഡന്റാകും
(VISION NEWS 29 ഡിസംബർ 2020)


മടവൂർ : മുസ്ലിം ലീഗിലെ രാഘവൻ അടുക്കത്ത് മടവൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടും കോൺഗ്രസിലെ കടുകൻ വള്ളി ലളിത വൈസ് പ്രസിഡണ്ടും  ആവും.
ആദ്യത്തെ മൂന്നു വർഷം മുസ്ലിം ലീഗും പിന്നീട് രണ്ട് വർഷം കോൺഗ്രസും പ്രസിഡണ്ട്‌ സ്ഥാനം വഹിക്കും.
പത്താം വാർഡായ പൈമ്പാലശ്ശേരിയിൽ  നിന്നാണ് രാഘവൻ അടുക്കത്ത് തെരഞ്ഞെടുക്കപ്പെട്ടത്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചു രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന രാഘവൻ നിരവധി സാമൂഹ്യ സാംസ്‌കാരിക മേഖല കളിൽ കഴിവ് തെളിയിച്ച വ്യക്തിത്വം കൂടിയാണ്.
നാലാം വാർഡായ പരപ്പാറ യിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട കടുകൻ വള്ളി ലളിത രണ്ടാം തവണ യാണ് മെമ്പർ ആവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only