റിയാദ്: സഊദിയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ പരിക്കെറ്റ് മലയാളി മരണപ്പെട്ടു. മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് പുള്ളിയിൽ (52) ആണ് മരിച്ചത്. ജിസാനിനടുത്ത് അബൂ അരീഷിലാണ് സംഭവം.
സൂപ്പർമാർക്കറ്റ് കടയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a comment