01 December 2020

യു.എ.ഇയും സൗദിയും സംയുക്തമായി ഡിജിറ്റല്‍ കറൻസി പുറത്തിറക്കുന്നു
(VISION NEWS 01 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
യു.എ.ഇയും സൗദി അറേബ്യയും സംയുക്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറത്തുന്നു. 'ആബെർ' എന്ന് പേരിട്ടിരിക്കുന്ന കറൻസി സൗദി സെൻ‌ട്രൽ ബാങ്കും (സാമ) സെൻ‌ട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.‌യു.‌എ) സംയുക്തമായാണ് പുറത്തിറക്കുന്നത്. രണ്ടു രാജ്യങ്ങളുടെ സെൻ‌ട്രൽ ബാങ്ക് തലത്തിൽ നിലവിൽവരുന്ന ഒരൊറ്റ കറൻസി എന്ന ആശയം അന്തർ‌ദേശീയ തലത്തിൽതന്നെ ഇത് ആദ്യത്തേതാണ്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോർട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർണ സുരക്ഷയുറപ്പാക്കിക്കൊണ്ടായിരിക്കും 'ആബെർ' കറൻസി പ്രാവര്‍ത്തികമാക്കുക. ‍

 പദ്ധതിയെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ രണ്ട് സെൻ‌ട്രൽ ബാങ്കുകളും 'ആബെർ' പദ്ധതി ഒരു നൂതനസംരംഭമായി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യാതിർത്തി കടന്നുള്ള പണമടക്കൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ബാങ്കുകൾ തമ്മിലുള്ള കൈമാറ്റ സമയവും ചെലവും കുറക്കുന്നതിനുമായി കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള ഡിജിറ്റൽ കറൻസി വിതരണ പദ്ധതി ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

Post a comment

Whatsapp Button works on Mobile Device only