02 December 2020

ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ യൂട്യൂബ് ചാനൽ ഉദ്ഘാടനം.
(VISION NEWS 02 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യൂട്യൂബ് ചാനൽ ആരംഭിച്ചു. സോഷ്യൽ മീഡിയയുടെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഏറ്റവും മികച്ച ഉപാധി എന്ന നിലയിലാണ് ചാനലിലെ പ്രവർത്തനമാരംഭിച്ചത്. 
        താമരശ്ശേരി രൂപതാ  ധ്യക്ഷൻ മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ, സ്കൂൾ മാനേജർ റവ. ഫാദർ അനൂപ് കിഴക്കേ കുന്നേൽ, മുൻ ഹെഡ്മാസ്റ്റർ ജോസ് ത രണിയിൽ എന്നിവർ ഈ മംഗളകർമ്മത്തിന് ആശംസകൾ നേർന്നു. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ ശ്രീമതി ജെസ്സി  രാജൻ, പൂർവ അധ്യാപകനും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീ പി വി അബ്ദുൽ റഹ്മാനും ഈ ഉദ്ഘാടനത്തിൽ ആശംസകൾ നേർന്നു. 
         മുൻ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എൻ വി അബ്രഹാമും പ്രഥമ വിദ്യാർത്ഥിനിയും എഫ്സിസി കോൺവെന്റ് മുൻ മദർ ജനറാളു മായിരുന്ന റവ. സിസ്റ്റർ സിൻക്ലെയറും, പൂർവ വിദ്യാർത്ഥിയും മുക്കം എൽപി സ്കൂൾ ഹെഡ്മാസ്റ്ററുമായി രുന്ന  ശ്രീ വിജയൻ സി കെ യും, പൂർവ വിദ്യാർത്ഥിയും ദയാപുരം എച്ച് ആർ എക്സിക്യൂട്ടീവ് മായ ശ്രീമതി സക്കീന യും പഴയ ഓർമ്മകൾ പങ്കു വെക്കുകയും യൂ ട്യൂബ് ചാനലിന് ഹൃദ്യമായ ആശംസകൾ നേരുകയും ചെയ്തു. 
         ഹെഡ്മാസ്റ്റർ റോയി ഓവേ ലിൽ, ഡോൺ ജോസ്,  ഷൈനി ജോസഫ്, ബാബു എം  വി, ബിജു മാത്യു, ട്രീസാമ്മ  ജോസഫ്, സ്മിത  സെബാസ്റ്റ്യൻ, ശിൽപ ചാക്കോ, ശബ്ന എം എ, ബിസ്സി  സി. വി , ജിഷിത  ബിജു എന്നിവർ യൂട്യൂബ് ചാനൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 
      ഈ യൂട്യൂബ് ചാനലിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാ മഹത് വ്യക്തികൾക്കും സ്കൂൾ  ഹെഡ്മാസ്റ്റർ റോയ് ഓവലിൽ നന്ദി രേഖപ്പെടുത്തി.

Post a comment

Whatsapp Button works on Mobile Device only