08 December 2020

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുബൈയിലെത്തുന്നവര്‍ക്ക് ഇനി കോവിഡ് നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതേണ്ടതില്ല
(VISION NEWS 08 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് വരുന്നവർ ഇനിമുതൽ കോവിഡ് നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതേണ്ടതില്ല. ദുബൈ വിമാനത്താവളത്തിൽ നടത്തുന്ന പി.സി.ആർ ടെസ്റ്റ് മാത്രം മതിയാകുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്കു വരുന്നവർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം. കോവിഡ് പ്രോട്ടോകാൾ നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിെൻറ ഭാഗമായാണ് നടപടി. ഡിസംബർ ആറ് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ദുബൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾ ഇതു സംബന്ധിച്ച അറിയിപ്പും യാത്രക്കാർക്ക് നൽകി. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വദേശികൾക്കും റസിഡൻസ് വിസയുള്ളവർക്കും യാത്ര പുറപ്പെടും മുമ്പുള്ള പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടിെൻറ ആവശ്യമില്ലെന്ന് അധികൃതർ വിശദീകരിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ കാര്യത്തിൽ മാത്രമാണ് ഇൗ ആനുകൂല്യം. യു.എ.ഇയിലെ മറ്റ് എയർപോർട്ടുകളിൽ നിലവിലെ നിബന്ധന തുടരും.

ഹത്ത ഉൾപ്പെടെ കര മാർഗം ദുബൈയിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുെമ്പടുത്ത പി.സി.ആർ നെഗറ്റീവ് റിസൽട്ട് വേണം.

Post a comment

Whatsapp Button works on Mobile Device only