12 ഡിസംബർ 2020

ഭാരതപ്പുഴയോരത്തെ വിവിധ പ്രദേശങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി
(VISION NEWS 12 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തിരുന്നാവായ: ഭാരതപ്പുഴയോരത്തെ വിവിധ പ്രദേശങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രി 7.45 നും എട്ട് മണിക്കും ഇടയിലാണ് പല സ്ഥലങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടത്. വിവിധ മേഖലകളില്‍ വന്‍ മുഴക്കത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് നേരമാണ് ചലനം അനുഭവപ്പെട്ടത്.


കട്ടിലിലുകളിലും കസേരകളിലും ഇരിക്കുന്നവര്‍ക്ക് നേരിയ തോതിലുളള തരിപ്പനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങള്‍ ഇടിമുഴക്കമാവാമെന്നു കരുതി വീടുകള്‍ക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഭൂചലനമാണെന്നു മനസ്സിലായത് കുറ്റിപ്പുറം, ചേകന്നൂര്‍, തവനൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍,ആലത്തിയൂര്‍, കട്ടച്ചിറ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കുലുക്കം വ്യാപകമായി അനുഭവപ്പെട്ടത്.

തവനൂര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് മേഖലകളിലാണ് ഭൂമി കുലുക്കം നാട്ടുകാര്‍ക്ക് വ്യാപകമായി അനുഭപ്പെട്ടത്. ചേകന്നൂര്‍,എടപ്പാള്‍, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി, ചങ്ങരംകുളം മേഖലയിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്. കുറ്റിപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളിലും ആതവനാട് പഞ്ചായത്തിന്റെ പല സ്ഥങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി സ്ഥലം നിവാസികള്‍ പറഞ്ഞു.

ആലത്തിയൂര്‍ അങ്ങാടിയിലെ അരങ്ങത്ത് പറമ്പില്‍ ഹസ്സന്റെ വീട്ടിലും അരങ്ങത്ത് പറമ്പില്‍ സൈതാലികുട്ടിയുടെ വീട്ടിലും ഭൂമിയുടെ കുലുക്കം അനുഭവപ്പെട്ടു. പുറത്തൂര്‍ ചെറിയകക്കിടിയില്‍ ഷഹലത്തിന്റെ വീട്ടിലും ഉപകരണങ്ങളും ഭൂമികുലുക്കത്തിന്റെ ഭാഗമായി പ്രകമ്പനം അനുഭവപ്പെട്ടു.തൃപങ്ങോട് പളളിപ്പടി കുന്നേക്കാട്ട് ഹക്കീം ഫൈസിയുടെ വീട്ടില്‍ വലിയ രീതിയില്‍ കുലുക്കം അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ മകള്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനിടെ ജനല്‍ വാതിലും വലിയ ശബ്ദത്തില്‍ കുലുങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.തിരുനാവായ പഞ്ചായത്തിന്റെ കാരത്തൂര്‍, ചേരുലാല്‍, പട്ടര്‍നടക്കാവ്, വലിയപറപ്പൂര്‍ ചലനം അനുഭവപ്പെട്ടു.

 കടപ്പാട് :എളേറ്റിൽ ഓൺലൈൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only