തൊടുപുഴ: സിനിമാനടൻ അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ ആണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ടാണ് മുങ്ങിമരിച്ചത്. ടെലിവിഷൻ അവതാരകനായിട്ടാണ് ഇദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്നത്.
കമ്മട്ടിപ്പാടം അയ്യപ്പനുംകോശിയും, പൊറിഞ്ചുമറിയംജോസ്, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം തൊടുപുഴ എത്തുന്നത്.
Post a comment