08 December 2020

ഇതാണ് ശരിയായ സമയം; രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ
(VISION NEWS 08 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ രംഗത്ത്. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള ശരിയായ സമയമാണിതെന്നും അണ്ണാ ഹസാരെ പറഞ്ഞു. 

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നല്‍കണമെന്നുമുള്ള തന്‍റെ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതും ‍യാഥാര്‍ഥ്യമായില്ല. നിലവിലെ കര്‍ഷകപ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കണം. സര്‍ക്കാറിന്‍റെ മൂക്കിന് നുള്ളിയാല്‍ വായ് തുറക്കും. എല്ലാ കര്‍ഷകരും തെരുവിലിറങ്ങണം. കര്‍ഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണമെന്നും ഹസാരെ പറഞ്ഞു. 2011ല്‍ ജന്‍ ലോക്പാല്‍ ബില്ലിന് വേണ്ടി ഡല്‍ഹിയില്‍ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ‍യാണ് അണ്ണാ ഹസാരെ ശ്രദ്ധേയനായത്.

Post a comment

Whatsapp Button works on Mobile Device only