28 ഡിസംബർ 2020

കരൂഞ്ഞി മലയിൽ ജെ.ഡി.റ്റി. ഇസ്ലാം പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ് വളൻണ്ടിയേഴ്‌സ് 'പ്ലാസ്റ്റിക്കിനോട് വിട പറയാം ക്യാമ്പെയ്‌ൻ' നടത്തി.
(VISION NEWS 28 ഡിസംബർ 2020)കൊടുവള്ളി: ജെ.ഡി.റ്റി.ഇസ്ലാം പോളിടെക്നിക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ കൊടുവള്ളി ക്ലസ്റ്ററിലെ അവസാന ദിനമായ ഇന്ന് പ്രകൃതിയുടെ മനോഹാരിത വെളിപ്പെടുത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായ കൊടുവള്ളി കരൂഞ്ഞി മലയും പരിസരവും 'പ്ലാസ്റ്റിക്കിനോട് വിട പറയാം ക്യാംപെയ്ൻ' നടത്തി.
കൂടാതെ ഇന്ന് അമ്പതോളം രക്തദാതാക്കൾ ബ്ലഡ് ഡോനേഷൻ ഇഖ്‌റ ഹോസ്പിറ്റലിൽ നടത്തി, നാളെ എം.വി.ആർ ക്യാൻസർ സെന്ററിലും ബ്ലഡ് ഡോനേഷൻ ചെയ്യുമെന്ന് വളണ്ടിയേഴ്സ് അറിയിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. നഗരസഭാ മുൻ ചെയർപേഴ്‌സണും ഇപ്പോൾ വാർഡ് മെമ്പറുമായ ശരീഫാ കണ്ണാടിപ്പോയിലും കൊടുവള്ളി നഗരസഭയിലെ ഇരുപതോളം വാർഡ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു. ജെ.ഡി. റ്റി. ഇസ്ലാം പൊളിടെക്നിക് കോളേജിലെ ഓട്ടോമൊബൈൽ ഡിപ്പാർട്ട്‌മെന്റ് എച്ച്.ഒ.ഡി. ഇഖ്ബാൽ സാർ , എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഷർമില ഷെറിൻ പി, അൻഷിഫ് കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only