27 ഡിസംബർ 2020

വിമാനവിലക്ക് പിന്‍വലിച്ചു, സൗദിയില്‍നിന്ന് വിദേശികള്‍ക്ക് യാത്രാനുമതി
(VISION NEWS 27 ഡിസംബർ 2020)



റിയാദ്- സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് വിമാനസര്‍വീസിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് സര്‍വീസ് നടത്താം.

എന്നാല്‍ വിദേശ വിമാനങ്ങളിലെ സ്റ്റാഫിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ വിമാനത്തിന് പുറത്തിറങ്ങാനാവൂ. വകഭേദം സംഭവിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല.കഴിഞ്ഞയാഴ്ചയാണ് വിമാനങ്ങള്‍ക്ക സൌദി വിലക്ക് ഏര്‍പ്പെടുത്തിയത് . *പുറത്ത് നിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only