തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). ഡിസംബർ എട്ട്, 10, 12, 14 തീയതികളിൽ നടക്കാനിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളാണ് മാറ്റിയത്.
ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഐ.സി.എ.ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.icai.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഹൈദരാബാദ്, സെക്കന്തരാബാദ്, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പിനെത്തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾ മാറ്റിയിരുന്നു.
Post a comment