11 ഡിസംബർ 2020

ഖത്തറിന്‍റെ കറന്‍സികള്‍ മാറുന്നു
(VISION NEWS 11 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകദേശീയ ദിനത്തിന്‍റെ ഭാഗമായി കറന്‍സികള്‍ പുതുക്കിയിറക്കാനൊരുങ്ങി ഖത്തര്‍. വരുന്ന ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍വെച്ച് പുതിയ കറന്‍സികള്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഡിസംബര്‍ പതിനെട്ട് ദേശീയ ദിനത്തിന്‍റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്. സ്വന്തമായി കറന്‍സികള്‍ അച്ചടിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് ഖത്തര്‍ റിയാല്‍ പുതുക്കുന്നത്. ഒന്ന്, അഞ്ച്,10 100, 500 എന്നിങ്ങനെ അഞ്ച് കറന്‍സികളാണ് ഖത്തറില്‍ നിലവിലുള്ളത്. ഈ അഞ്ച് നോട്ടുകള്‍ക്കും ഞായറാഴ്ച്ചയോടെ പുതുമോടി കൈവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച്ച നടക്കുന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരിക്കും പുതിയ കറന്‍സികള്‍ പുറത്തിറക്കുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 1966 വരെ ഖത്തറുള്‍പ്പെടയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ രൂപയായിരുന്നു വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1973ലാണ് ഖത്തര്‍ സ്വന്തം കറന്‍സിയെന്ന രൂപത്തില്‍ ഖത്തരി റിയാല്‍ അച്ചടിച്ചുതുടങ്ങിയത്. പിന്നീടിതുവരെ നാല് തവണ പുതുക്കിയിറക്കി.
കടപ്പാട് : മീഡിയ വൺ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only