07 ഡിസംബർ 2020

ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഏഴു വയസ്സുകാരി മരിച്ചു.
(VISION NEWS 07 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എളേറ്റിൽ: ഇന്ന് രാവിലെ താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ  ഒരു കുട്ടി മരിച്ചു. എളേറ്റിൽ വട്ടോളി - ഒഴലക്കുന്ന് പനച്ചി കുന്നുമ്മൽ അബ്ദുൽ അസീസിന്റെ മകൾ  നജ ഫാത്തിമ (7) ആണ് മരണപ്പെട്ടത്.

മാതാവ്: സുഹറ. സഹോദരങ്ങൾ:ഫാത്തിമ സൻഹ, മുഹമ്മദ്‌ ഇർഫാൻ, നിയ ഫാത്തിമ.

ഒഴലക്കുന്ന് വാദി ഹുസ്ന AMLP സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു.

ഖബറടക്കം നടപടി ക്രമങ്ങൾക്ക് ശേഷം ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only