29 ഡിസംബർ 2020

ഓരോ വീടുമിനി പരീക്ഷണശാല; ഓമശ്ശേരി വിദ്യാപോഷിണി സമ്പൂർണ്ണ ഹോം ലാബ് പദ്ധതി പൂർത്തിയാക്കി.
(VISION NEWS 29 ഡിസംബർ 2020)


ഓമശ്ശേരി : അതിജീവനത്തിന്റെ പാതയിലും  വ്യത്യസ്ത പഠന പരിശീലന പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ശാസ്ത്ര കുതുകികളായ കുട്ടികളിലെ നിരീക്ഷണ പരീക്ഷണ പാടവങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനായി   ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽ സമ്പൂർണ്ണ ഹോം ലാബ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം കൊടുവള്ളി എ.ഇ.ഒ ശ്രീ.മുരളി കൃഷ്ണൻ നിർവഹിച്ചു. കൊടുവള്ളി ബി.പി.സി ശ്രീ. മെഹറലി, സബ്ജില്ലാ സയൻസ് ക്ലബ് ജോയിൻ കൺവീനർ ഷുക്കൂർ കോണിക്കൽ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. ഫാത്തിമ അബു, മാനേജർ ശ്രീ. എ.കെ അബ്ദുള്ള, പി.ടി.എ പ്രസിഡണ്ട് ശ്രീ. സി.കെ ബഷീർ, പ്രധാനാധ്യാപിക ശ്രീമതി. ശ്രീജ ടീച്ചർ, അധ്യാപകരായ ഷമീർ മാഷ്, നസീബ ടീച്ചർ, ബാസിൽ മാഷ്, വിദ്യാർഥി  പ്രതിനിധികളായ മുഹമ്മദ്  ലിയാൻ, മുഹമ്മദ്‌ ബിഷാൻ,കെൻസ ഫാത്തിമ, ഫാത്തിമ ശിഫ, ആലിയ മെഹവിഷ് തുടങ്ങിയവർ സംസാരിച്ചു. ഓരോ വിദ്യാർഥിയും വലിയ ശാസ്ത്രജ്ഞൻ ആയിത്തീരട്ടെ എന്ന്  കൊടുവള്ളി എ.ഇ.ഒ ശ്രീ.മുരളി കൃഷ്ണൻ ആശംസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only