28 ഡിസംബർ 2020

വെള്ളറ അബ്ദു കൊടുവള്ളി നഗരസഭാ ചെയർമാനായി സത്യപ്രതിഞ ചെയ്തു
(VISION NEWS 28 ഡിസംബർ 2020)


കൊടുവള്ളി:മുസ്ലിം ലീഗിലെ വെള്ളറ അബ്ദു (വി.
അബ്ദുറഹിമാൻ ) കൊടുവള്ളി നഗരസഭ ചെയർമാനായി
തെരഞ്ഞെടുത്തു. എൽഡിഎഫിലെ കെ. ബാബുവിനെ 10 നെതിരെ 25 വോട്ട് നേടിയാണ് വെള്ളറ അബ്ദു വിജയിച്ചത്. ചുണ്ടപുറത്ത് നിന്നും സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. 
കൊടുവള്ളി നഗരസഭയിലെ 36ാം ഡിവിഷൻ എരഞ്ഞാണയിൽ നിന്നും വിജയിച്ചാണ് രണ്ടാം തവണയും അബ്ദു കൗൺസിലറാകുന്നത്. കഴിഞ്ഞ തവണ ഇരുമോത്ത് നിന്ന് വിജയിച്ച അബ്ദു  എൽ.ഡി.എഫിന്റെ സിറ്റിങ് ഡിവിഷനായ എരഞ്ഞാണയിൽ നിന്നാണ് ഇത്തവണ വിജയിക്കുന്നത്. കൊടുവള്ളി നഗരസഭയിൽ 36 ൽ 25. സീറ്റും നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. എൽ.ഡി.എഫിന് പത്ത് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമാണ്. യു.ഡി എഫിൽ മുസ് ലിം ലീഗിന് 16സീറ്റും കോൺഗ്രസിന് അഞ്ച് സീറ്റും യു.ഡി.എഫ് സ്വതന്ത്രർക്ക് നാല് സീറ്റുമുണ്ട്. എൽ.ഡി.എഫിൽ സി.പി.എമ്മും എൻ.എസ്.സിയും നാല് വീതം സീറ്റും ഐ.എൻ.എല്ലിന് ഒരു സീറ്റും എൽ.ഡി.എഫ് സ്വതന്ത്രനുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only