01 ഡിസംബർ 2020

പ്രതീക്ഷയോടെ പ്രവാസികൾ: സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിച്ചേക്കും
(VISION NEWS 01 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കും. ജനുവരി മുതലാണ് വിമാന സർവീസുകൾ തുടങ്ങുക എന്ന് സെപ്തംബറിൽ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. നാളത്തെ പ്രഖ്യാപനത്തിൽ പ്രവാസികൾക്ക് മടങ്ങാനാകുന്ന തിയതിയും പ്രഖ്യാപിച്ചേക്കും. കോവിഡ് കേസുകൾ കൂടുതലുള്ളതിനാൽ, യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കും സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.


സെപ്തംബർ മാസത്തിലാണ് സൗദി അറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. അന്ന് വിമാന സർവീസുകൾ ഭാഗികമായി നീക്കിയതോടെ ഇന്ത്യയടക്കം ചില രാജ്യങ്ങളൊഴികെ എല്ലായിടത്തേക്കും സർവീസ് തുടങ്ങിയിരുന്നു. എന്നാൽ വിമാന സർവീസ് പൂർണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഇതിൻ്റെ തിയതി ഡിസംബറിൽ പ്രഖ്യാപിക്കുമെന്നും സൗദി വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം നാളെയാണ് ആഭ്യന്തര മന്ത്രാലയം വിമാന സർവീസുകൾ കൃത്യമായി തുടങ്ങുന്ന തിയതി അറിയിക്കുക എന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യാത്രക്കാർക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങൾ പറയുന്നു. കോവിഡ് കേസുകൾ കൂടുതലുള്ള ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇന്ത്യക്കുള്ള വിലക്ക് നീക്കി സർവീസ് തുടങ്ങുമോ എന്നതും നാളെയറിയാനായേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only