27 ഡിസംബർ 2020

ഓമശ്ശേരി റൈഞ്ച് ആർട്സ് മാനിയ സമാപിച്ചു.
(VISION NEWS 27 ഡിസംബർ 2020)
ഓമശ്ശേരി: ഓമശ്ശേരി റൈഞ്ച് ആർട്സ് മാനിയ ഓൺലൈൻ കലാമേള  സമാപിച്ചു. സമാപന സംഗമം കോഴിക്കോട് ജില്ല മദ്റസ മാനേജ്മെൻ്റ് സെക്രട്ടറി മൊയ്തീൻ കുട്ടി കൊളത്തക്കര ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡണ്ട് ബഷീർ ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.ബി.വി കോഴിക്കോട് ജില്ല ജന: സെക്രട്ടറി അഫ്റസ് കൊടുവള്ളി വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി. 
ഇസ്സത്തുൽ ഇസ് ലാം ഹയർ സെക്കണ്ടറി മദ്റസ, ഓമശ്ശേരി, ബദറുദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ കണിയാർ കണ്ടം, ഹയാത്തുൽ ഇസ് ലാം ഹയർ സെക്കണ്ടറി മദ്റസ മുണ്ടുപാറ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഷാഹിദ് വാവാട്, അബ്ദുല്ല ഫൈസി, മുസ്തഫ അശ്അരി, എം.പി അഷ്റഫ്, കെ.പി.സി ഇബ്റാഹീം മൗലവി, സ്വാദിഖ് സ്വാലിഹി, സ്വാദിഖ് നദ് വി സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only