26 ഡിസംബർ 2020

എൻ ഐ ടി യിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്റർ അണുനശീകരണം നടത്തി മുക്കം സിവിൽ ഡിഫെൻസ്
(VISION NEWS 26 ഡിസംബർ 2020)
എൻ ഐ ടി: ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായിരുന്ന എൻ ഐ ടി യിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ അണുനശീകരണം നടത്തി മുക്കം സിവിൽ ഡിഫെൻസ്.
 എൻ ഐ ടി എൻജിനീയറിങ് കോളേജിന്റെ ബോയ്സ് ഹോസ്റ്റലായിരുന്നു കോവിഡ് രോഗികൾക്കായി പ്രത്യേകം തയ്യാറാക്കിയ കോവിഡ് ഹോസ്പിറ്റൽ. അവസാന രോഗിയും അസുഖം ഭേദമായി പോയതിനെ തുടർന്ന് ഹോസ്റ്റൽ പ്രവർത്തന സജ്ജമാക്കാൻ വേണ്ടി തീരുമാനിച്ചിരുന്നു.


 ജില്ലയിലെ അറുന്നൂറോളം രോഗികൾക്കുള്ള ചികിത്സ ഇവിടെ ലഭ്യമാക്കിയിരുന്നു.
അത്രെയും റൂമുകൾ മുക്കം ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് വളണ്ടിയർമാരും ഫയർ ജീവനക്കാരും ചേർന്നാണ് അണുനശീകരണം നടത്തിയത്.
_സിവിൽ ഡിഫെൻസ് മുക്കം പോസ്റ്റ്‌ വാർഡൻ അഷ്‌കർ സർക്കാർ, റൂറൽ ഡെപ്യൂട്ടി ചീഫ് വാർഡൻ സിനീഷ് കുമാർ, സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ ഉമ്മർറഫീഖ്, ഇബ്രാഹിം ഓമശ്ശേരി,ആബിദ്, പ്രിൻസ്, പ്രവീൺ, ആയിഷ, റംല, സഫീന തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only