കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിക്കുന്നവർക്ക് തുടർ പരിചരണ സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ക്ലിനിക് സൗകര്യം ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു.
കോവിഡ് ഭേദമായ 10 മുതൽ 20 ശതമാനത്തോളം പേർക്ക് ഗുരുതരമായ തുടർ ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കുന്നതായി ആരോഗ്യവകുപ്പ് ഉൾപ്പെടെ വിലയിരുത്തിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്നത്. കൃത്യമായ ചികിത്സ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുകയാണെങ്കില്‍ ഫലപ്രദമായി അതിജീവിക്കുവാന്‍ സാധിക്കുന്ന രോഗാവസ്ഥകളാണ് ഇതില്‍ ഭൂരിഭാഗവും
ഈയൊരു സാഹചര്യത്തിൽ ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ശാന്തി ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചത്.
കൂടാതെ HR CT പോലെ ശ്വാസകോശ സംബന്ധമായ പരിശോധനകൾ കുറഞ്ഞ ചിലവിൽ ചെയ്യുവാനുള്ള സൗകര്യവും ശാന്തി ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നു.
Post a comment