10 ഡിസംബർ 2020

അലക്കി കൊണ്ടിരിക്കെ വീട്ടമ്മ അപ്രത്യക്ഷയായി പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ
(VISION NEWS 10 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരിക്കൂർ (കണ്ണൂർ)
ആയിപ്പുഴ: അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയിൽ വീണതും അവർ അപ്രത്യക്ഷമാവുകയുമായിരുന്നു ഉടൻ അടുത്തുള്ള വീടിൻ്റെ കിണറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി അറിയുന്നു. കിണറ്റിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്.പോലീസും, ഫയർഫോഴ്സും എത്തും മുമ്പെ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു.സംഭവ സ്ഥലം നിരീക്ഷണത്തിലാണ്. ആലപ്പാട്ടിലെ കബീറിൻ്റെ ഭാര്യയാണ് അപകടത്തിൽപെട്ട വീട്ടമ്മ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only