അമ്പതോളം പോലീസുകാരെ പ്രശ്നബാധിത പ്രദേശങ്ങളായ കൊടിയത്തൂർ, മണാശ്ശേരി, ചേന്ദമംഗലൂർ എന്നിവിടങ്ങളിലും വിന്യസിക്കും.
മുക്കം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. മുക്കം നഗരസഭയിലെ വോട്ടുകൾ എണ്ണുന്ന നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടിങ് കേന്ദ്രത്തിന് സുരക്ഷയൊരുക്കാൻ നൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല.
വോട്ടെണ്ണലിനുശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങൾ വാർഡിൽ മാത്രം ഒതുക്കണം. അവരവരുടെ വാർഡുകളിൽ മാത്രമാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളൂ. ആഹ്ലാദപ്രകടനം നടത്തുന്ന കൂട്ടത്തിൽ ഇരുപതിൽ കൂടുതൽ ആളുകൾ ഉണ്ടാവാൻ പാടില്ലെന്നും പോലീസ് അറിയിച്ചു.
അമ്പതോളം പോലീസുകാരെ പ്രശ്നബാധിത പ്രദേശങ്ങളായ കൊടിയത്തൂർ, മണാശ്ശേരി, ചേന്ദമംഗലൂർ എന്നിവിടങ്ങളിലും വിന്യസിക്കും. മൂന്ന് ജീപ്പ്, രണ്ട് ബസ് എന്നിവ സഹിതമാണ് പോലീസുകാർ ഇവിടെയെത്തുക. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുക്കം മേഖലയിൽ വ്യാപകമായ സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് മുക്കം ഇൻസ്പെക്ടർ നിസാമിന്റെ നേതൃത്വത്തിൽ മുക്കം മേഖലയിൽ ഒരുക്കുന്നത്. പ്രശ്നബാധിത പ്രദേശങ്ങളായ കൊടിയത്തൂർ, മണാശ്ശേരി, ചേന്ദമംഗലൂർ എന്നിവയ്ക്ക് പുറമേ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ, മുരിങ്ങംപുറായി, കാരമൂല, മുക്കം നഗരസഭയിൽ സി.പി.എം. വിമതർ മത്സരിക്കുന്ന മുത്തേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലും സംഘർഷ സാധ്യത ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
(കടപ്പാട്ഡെയിലി സ്പോട്ട്)
Post a comment