27 ഡിസംബർ 2020

വെള്ളറ അബ്ദു കൊടുവള്ളി നഗരസഭയുടെ ചെയര്‍മാനാകും
(VISION NEWS 27 ഡിസംബർ 2020)


കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 36ാം ഡിവിഷന്‍  എരഞ്ഞോണയില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗില്‍ നിന്നുള്ള യുഡിഎഫ് കൗണ്‍സിലര്‍ വെള്ളറ അബ്ദു കൊടുവള്ളി നഗരസഭ ചെയര്‍മാനാകും. നേരത്തെ ചേര്‍ന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുടെ യോഗം മജീദ് മാസ്റ്ററെ ചെയര്‍മാന്‍ ആക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സമിതി നേതൃത്വത്തിന്‍റ സമ്മതം ലഭിക്കാതായതോടെയാണ് വെള്ളറ അബ്ദുവിന് നറുക്ക് വീണത്.

കഴിഞ്ഞ തവണ ഇരുമോത്ത് നിന്നും കൗണ്‍സിലറായിരുന്ന വെള്ളറ അബ്ദു ഇത്തവണ എല്‍ഡിഎഫിന്‍റ സിറ്റിംഗ് സീറ്റായ എരഞ്ഞോണ പിടിച്ചെടുത്താണ് നഗരസഭയില്‍ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only