03 December 2020

പൊലീസ്സ്റ്റേഷനുകളിൽ ക്യാമറ നിർബന്ധം; ഉത്തരവുമായി സുപ്രീം കോടതി
(VISION NEWS 03 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​  
രാജ്യത്തെ പൊലീസ്​ സ്​റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകളും ഓ​ഡിയോ റെക്കോര്‍ഡിങ്​ ഉപകരണങ്ങളും ഉറപ്പാക്കണമെന്ന്​ സുപ്രീംകോടതി. സിബിഐ, ഇഡി, എൻഐഎ, എൻസിബി ഓഫീസുകളിലും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണം. ആവശ്യമെങ്കിൽ കോടതികൾക്കും കമ്മീഷനുകൾക്കും ദൃശ്യങ്ങളാവശ്യപ്പെടാം. 

ജസ്​റ്റിസ്​ ആര്‍.എഫ്​ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചി​ന്റേതാണ്​ നിര്‍ദേശം. പൊലീസ്​ സ്​റ്റേഷനുകളി​ലെ വാതിലുകള്‍, ലോക്ക്​ അപ്​, ​വരാന്ത, ലോബി, റിസപ്​ഷന്‍, എസ്​.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കണം.18 മാസം വരെയുള്ള റെക്കോര്‍ഡിങ്ങുകള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Post a comment

Whatsapp Button works on Mobile Device only