കൊച്ചി: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. പോളിങ് സ്റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.
നാളെ, ഡിസംബര്‍ എട്ടിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പേര് പുരുഷന്മാരും 46,68,209 സ്ത്രീ വോട്ടര്‍മാരും 70 ട്രാന്‍സ്ജെന്‍ഡറുകളുമാണുള്ളത്. 24,584 സ്ഥാനാര്‍ഥികള്‍ അഞ്ചു ജില്ലകളില്‍ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം- 6465, കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234 എന്നിങ്ങനെയാണ് കണക്കുകള്‍.
318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് നാളെ വൈകിട്ട് മൂന്ന് മണി വരെ കോവിഡ് ബാധിതര്‍ക്കും ക്വാറന്രൈന് ഉള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.
അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പോളിങിന്റെ അന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദ്ണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും രാവിലെ ആരംഭിക്കും.
Post a comment