05 ഡിസംബർ 2020

സ്ഥാനാർത്ഥികളുടെ മരണം; സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി
(VISION NEWS 05 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
സ്ഥാനാർത്ഥികളുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍ (11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി (47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only