28 ഡിസംബർ 2020

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ
(VISION NEWS 28 ഡിസംബർ 2020)


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ
പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സമസ്തയിലുണ്ട്. എന്നാൽ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ ആരെയും അനുവദിക്കില്ല. സമസ്തയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only