29 ഡിസംബർ 2020

ബാലുശ്ശേരി ജ്വല്ലറിയിൽ മോഷണം
(VISION NEWS 29 ഡിസംബർ 2020)

ബാലുശ്ശേരി:
ടൗണിലെ മഞ്ഞിലാസ് ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് മുപ്പത് കിലോ വെള്ളി ആഭരണങ്ങളും മുപ്പത്തി രണ്ട്  ഗ്രാം സ്വർണ്ണവും മുപ്പത്തിനായിരം രൂപയാമാണ് കവർന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് മോഷണം നടന്നത് റൈൻ കൊട്ട് ധരിച്ച രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് തൊട്ടടുത്ത സ്ഥാപനത്തിലെ  സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു.
ലോക്കുകൾ തകർത്താണ് ജ്വല്ലറിക്ക് അകത്ത് കയറിയത്. ജ്വല്ലറിയിലെ മേശയുടെ വലിപ്പ്  തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിന് മുൻവശത്തുനിന്നും കണ്ടെടുത്തു. അവിടെ വച്ച് ആഭരണങ്ങൾ ബാഗിൽ നിറക്കുന്നതിന്റെ ദൃശ്യങ്ങളും സി.സി.ടി.വി യിൽ നിന്നും വ്യക്തമാണ്.  താമരശ്ശേരി ഡി. വൈ. എസ്.പി സംഭവസ്ഥലതെത്തി പരിശോധന നടത്തി വടകരയിൽ നിന്നെത്തിയ വിരലടയാള വിദക്ധരും തെളിവെടുപ്പ് നടത്തി. പോലിസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only