*✒️ചരിത്രത്തിൽ ഇന്ന്✒️*
*ഇന്ന് 2020 ഡിസംബർ 19 (1196 ധനു 4 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝📝📝📝
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 19 വർഷത്തിലെ 353 (അധിവർഷത്തിൽ 354)-ാം ദിനമാണ്*
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹*🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️
*💠വിമോചന ദിനം (ഗോവ)*
*💠വിശുദ്ധ നിക്കോളാസ് ദിനം*
*💠ദേശീയ ഇമോ ദിനം*
*💠ദേശീയ ഹാർഡ് കാൻഡി ദിനം*
*💠ദേശീയ ഓട്സ് മഫിൻ ദിനം*
*💠ദേശീയ നായകന്മാരുടെയും നായികമാരുടെയും ദിനം (അംഗുയില)*
*💠അഭിഭാഷക ദിനം (ഉക്രൈൻ)*
*🌹ചരിത്ര സംഭവങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️
*🌐1187* - പോപ് ക്ലെമന്റ് മൂന്നാമൻ തിരഞ്ഞെടുക്കപ്പെട്ടു.
*🌐1675* - കിംഗ് ഫിലിപ്പ് യുദ്ധത്തിലെ പരമപ്രധാനമായ ഗ്രേറ്റ് സ്വാംപ് ഫൈറ്റ്, ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ കയ്പേറിയ വിജയത്തിന് ഇത് വഴിവെച്ചു.
*🌐1686* - 28 വർഷത്തെ ഏകാന്തവാസ ശേഷം റോബിൻസൺ ക്രൂസോ ദ്വീപ് വിട്ടു.
*🌐1879* - ന്യൂസിലാൻഡ് യൂണിവേഴ്സൽ പുരുഷ വോട്ടവകാശം നൽകി.
*🌐1907* - പെൻസിൽവാനിയയിലെ ജേക്കബ്സ് ക്രീക്കിൽ ഡർ മൈൻ ഡിസാസ്റ്ററിൽ ഇരുനൂറ്റി മുപ്പത്തൊമ്പത് കൽക്കരി ഖനി ജീവനക്കാർ കൊല്ലപ്പെട്ടു.
*🌐1915* - പെരിനാട് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ കൊല്ലം പീരങ്കി മൈതാനിയിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സമ്മേളനം നടന്നു
*🌐1924* - അവസാന റോൾസ് റോയ്സ് സിൽവർ ഗോസ്റ്റ് ഇംഗ്ലണ്ടിലെ ലണ്ടനിലാണ് വിറ്റത്.
*🌐1932* - ബിബിസി വേൾഡ് സർവീസ് ബിബിസി സാമ്രാജ്യ സേവനമായി പ്രക്ഷേപണം ആരംഭിച്ചു.
*🌐1941* - ഹിറ്റ്ലർ ജർമ്മൻ സൈന്യത്തിന്റെ സുപ്രീം കമാൻഡർ-ഇൻ-ചീഫ് ആയി.
*🌐1946* - ആദ്യത്തെ ഇന്തോചൈന യുദ്ധത്തിന്റെ ആരംഭം .
*🌐1961* - ദാമൻ, ദിയു എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് ഇന്ത്യയോടു ചേർത്തു.
*🌐1963* - സാൻസിബാർ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
*🌐1978* - ഇന്ദിരാഗാന്ധിയെ ലോക സഭയിൽ നിന്നും പുറത്താക്കി.
*🌐1997* - ടൈറ്റാനിക്ക് എന്ന ചലചിത്രം പുറത്തിറങ്ങി.
*🌐2001* - അമേരിക്കൻ ഐക്യനാടുകളിലെ ലോക വ്യാപാര സമുച്ചയത്തിനു നേരേ നടന്ന 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഫലമായി ഉണ്ടായ അഗ്നി മൂന്നു മാസത്തിനു ശേഷം കെടുത്തി.
*🌐2006* - കാർട്ടൂൺ കഥാപാത്രമായ ടോം ആൻഡ് ജെറി യുടെ സൃഷ്ടാവ് ബാർബറ അന്തരിച്ചു.
*🌐2012* - ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി പാർക്ക് ഗിയൂൺ-ഹേ തിരഞ്ഞെടുക്കപ്പെട്ടു .
*🌐2013* - യൂറോപ്യൻ ബഹിരാകാശ ഏജൻസി ബഹിരാകാശ പേടകം ഗയ വിക്ഷേപിച്ചു .
*🌹ജൻമദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹പ്രതിഭാ പാട്ടിൽ* - പ്രതിഭാ ദേവീസിംഗ് പാട്ടിൽ (ജനനം ഡിസംബർ 19, 1934) ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ് പ്രതിഭ. യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ഇവർ 2007 ജൂലൈ 25-നാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുൻപ് രാജസ്ഥാൻ സംസ്ഥാനത്തിന്റെ 16-ആമത് ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണ്ണറും ആണ് പ്രതിഭ. 1986 മുതൽ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു.
*🌹ദീപക് സന്ധു* - ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണറാണ് ദീപക് സന്ധു (ജനനം : 19 ഡിസംബർ 1948). കാൻ, ബെർലിൻ, വിനൈസ്, ടോക്കിയൊ എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. ഭീകരവാദത്തെക്കുറിച്ചും ഇലക്ട്രോണിക് മാധ്യമങ്ങളെക്കുറിച്ചും റഷ്യയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രതിനിധിയായിരുന്നു.
*🌹ചാൾസ് ഗാൾട്ടൻ ഡാർവിൻ* - ചാൾസ് ഗാൾട്ടൻ ഡാർവിൻ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു. 1887 ഡിസംബർ 19-ന് കേംബ്രിഡ്ജിൽ ജനിച്ചു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും ജ്യോതിശ്ശാസ്ത്രജ്ഞനായ ജോർജ് ഡാർവിന്റെ മൂത്ത പുത്രനുമാണ് ഇദ്ദേഹം.ഡാർവിൻ വികസിപ്പിച്ചെടുത്ത എക്സ്-റേ വിഭംഗനത്തിന്റെ ബലതന്ത്ര സിദ്ധാന്തം (Dynamical theory) ഡാർവിൻ തിയറി എന്ന പേരിലറിയപ്പെടുന്നു.
*🌹ഡീഡ് ഡി ഗ്രൂട്ട്* - ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് ഡീഡ് ഡി ഗ്രൂട്ട് (ജനനം: 19 ഡിസംബർ 1996). അവരുടെ കരിയറിൽ, 2017 മുതൽ 2018 വരെ വിംബിൾഡണിൽ നടന്ന ബാക്ക് ടു ബാക്ക് വനിതാ സിംഗിൾസ് മത്സരങ്ങൾ ഉൾപ്പെടെ പത്ത് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ ഡി ഗ്രൂട്ട് വിജയിച്ചു. 2019-ലെ ഫ്രഞ്ച് ഓപ്പണിൽ സിംഗിൾസ് കിരീടം നേടിയപ്പോൾ ഡി ഗ്രൂട്ട് തന്റെ കരിയർ ഗ്രാൻസ്ലാം പൂർത്തിയാക്കി. ഫ്രഞ്ച് ഓപ്പണിലെ അവരുടെ 2019-ലെ സിംഗിൾസ് ജയം ഡി ഗ്രൂട്ടിനെ നോൺ-കലണ്ടർ ഈയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കിയ ആദ്യത്തെ വീൽചെയർ ടെന്നീസ് കളിക്കാരിയാക്കി. ഗ്രാൻഡ്സ്ലാം വിജയങ്ങൾക്ക് പുറമെ, 2016 നും 2018 നും ഇടയിൽ ഒന്നിലധികം വീൽചെയർ ടെന്നീസ് മാസ്റ്റേഴ്സ് കിരീടങ്ങളും 2016-ലെ സമ്മർ പാരാലിമ്പിക്സിൽ വെള്ളി മെഡലും ഡി ഗ്രൂട്ട് നേടി.
*🌹മിഷേൽ തൂർണിയേ* - മിഷേൽ തൂണിയേ ഫ്രഞ്ച് നോവലിസ്റ്റാണ്. 1924 ഡിസംബർ 19-ന് പാരിസിൽ ജനിച്ചു. സാന്ത്-ഷെർമേൻ - ആംഗലായ്യിലും മറ്റു ചില മതവിദ്യാലയങ്ങളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തി.തൂർണിയേയുടെ ആദ്യനോവലായ വാന്ദ്രെദി; ഊ, ലെ ലീംബ്സ് ദു പാസിഫീക് (Friday;Or,the Other Island) 1967-ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റായ ഡാനിയൽ ഡിഫോയുടെ റോബിൻസൻ ക്രൂസോയുടെ രൂപാന്തരമായ ഈ കൃതിയിൽ ക്രൂസോയെ ഒരു കൊളോണിയലിസ്റ്റായാണ് ചിത്രീകരിക്കുന്നത്.
*🌹രത്തൻ ലാൽ കട്ടാരിയ* - ഹരിയാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് രത്തൻ ലാൽ കട്ടാരിയ (ജനനം 19 ഡിസംബർ 1951) . 2019 മെയ് 31 ന് അദ്ദേഹം ജൽശക്തി സഹമന്ത്രിയായി. പതിനാറാം ലോക്സഭയിലെ അംഗമാണ്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി അംബാലയിൽ നിന്ന് ലോക്സഭയിലേക്ക് 612,121 വോട്ടുകൾക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഐഎൻസി സ്ഥാനാർത്ഥി രാജ് കുമാർ ബാൽമിക്കിയെ പരാജയപ്പെടുത്തി മൊത്തം വോട്ടെടുപ്പ് 1,220,121 ആയിരുന്നു. മുമ്പ് ഭാരതീയ ജനതാപാർട്ടി സ്ഥാനാർത്ഥിയായി അംബാലയിൽ നിന്ന് പതിമൂന്നാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
*🌹റിക്കി പോണ്ടിങ്* - ഒരു മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് പുണ്ടർ എന്ന പേരിലും അറിയപ്പെടുന്ന റിക്കി തോമസ് പോണ്ടിങ് (ജനനം: ഡിസംബർ 19 1974). 2004 മുതൽ 2011 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതൽ 2011 വരെ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെയും നായകനായിരുന്നു. ഒരു വലം കൈയ്യൻ ബാറ്റ്സ്മാനായ ഇദ്ദേഹം അപൂർവ്വമായി ബോളും ചെയ്യാറുണ്ട്.
*🌹റിച്ചാർഡ് ഹാമൺഡ്* - ഒരു ഇംഗ്ലീഷ് അവതാരകനും, എഴുത്തുകാരനും, പത്രപ്രവർത്തകനുമാണ് റിച്ചാർഡ് മാർക്ക് ഹാമൺഡ് (ജനനം: ഡിസംബർ 19, 1969). 2002 മുതൽ 2015 വരെ ബിബിസി ടു കാർ പരിപാടിയായ ടോപ്പ് ഗിയർ സഹ-അവതാരകരായ ജെറമി ക്ലാർക്ക് സൺ, ജെയിംസ് മെയ് എന്നിവരോടൊപ്പം ചേർന്ന് അവതരിപ്പിച്ചു. ബ്രെയിനിയാക്: സയൻസ് അബ്യൂസ് (2003-2008), ടോട്ടൽ വൈപ്പ് ഔട്ട് (2009-2012), പ്ലാനറ്റ് എർത്ത് ലൈവ് (2012) എന്നീ ടെലിവിഷൻ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
*🌹സി.ഡി. ഡാർലിങ്ടൺ* - സിറിൽ ഡീൻ ഡാർലിങ്ടൺ ഇംഗ്ലീഷ് ജീവശാസ്ത്രകാരനായിരുന്നു. 1903 ഡിസംബർ 19-ന് ഇംഗ്ലണ്ടിൽ ലങ്കാഷെയറിലെ കോർലെയിൽ ജനിച്ചു.പരിസ്ഥിതി ഘടകങ്ങളിൽ മാറ്റം വരുത്തി പരിണാമപ്രക്രിയയെ നിയന്ത്രിക്കാനും രൂപാന്തരപ്പെടുത്താനുമാകുമെന്ന് ഇദ്ദേഹം കരുതിയിരുന്നു.
*🌹ബാല കുമാർ* - ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ബാല കുമാർ (19-Dec-1982). തമിഴ് ചിത്രങ്ങളിലും മലയാളത്തിലും പ്രത്യക്ഷപ്പെടുന്നു. അൻബു (2003) എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
*🌹കസ്തൂർഭായ് ലാൽഭായ്* - ഒരു ഇന്ത്യൻ വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്നു കസ്തൂർഭായ് ലാൽഭായ് (19 ഡിസംബർ 1894 - 20 ജനുവരി 1980).
*🌹ബി.ടി. രണദിവെ* - സി.പി.ഐ.(എം)ന്റെ പ്രമുഖനായ ഒരു അഖിലേന്ത്യാ നേതാവായിരുന്നു ബാലചന്ദ്ര ത്രയംബക് രണദിവെ (ജനനം ഡിസംബർ 19, 1904 - മരണം ഏപ്രിൽ 6, 1990). 1990 ഏപ്രിൽ 6-ന് അന്തരിക്കുന്ന സമയത്ത് സി.പി.ഐ. (എം)-ന്റെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്നു. 1928-ൽ ക്രാന്തി എന്ന മറാഠി വാരികയിലെ എഡിറ്ററായിരുന്നു. 1929-ൽ തൊഴിലാളികളുമായി സംവദിക്കുന്നതിന്റെ മദ്ധ്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷പി.എ. സെയ്തുമുഹമ്മദ്* - മലയാള പത്രപ്രവർത്തകനും ചരിത്രഗവേഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പി.എ. സെയ്തുമുഹമ്മദ് (ജനനം നവംബർ 27, 1930 - മരണം ഡിസംബർ 19, 1975. 1952ൽ മദ്രാസ് സർക്കാരിന്റെ ഏറ്റവും മികച്ച കൃതിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഹിസ്റ്ററി ഓൺ ദി മാർച്ച്, കേരളചരിത്രം ഒന്നും രണ്ടും വാള്യങ്ങൾ, നവകേരള ശില്പികൾ തുടങ്ങി കേരള ഹിസ്റ്ററി അസോസിയേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള സുവനീറുകളുടെയും ഗ്രന്ഥങ്ങളുടെയും സംശോധകനും എഡിറ്ററുമായിരുന്നു സെയ്തു മുഹമ്മദ്. 1949ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകയുവജന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധികളിലൊരാളായി പങ്കെടുത്തു.
*🌷അഷ്ഫാഖുള്ള ഖാൻ* - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ വിപ്ലവകാരിയാണ് അഷ്ഫാഖുള്ള ഖാൻ (ജനനം 22 ഒക്ടോബർ 1900 - മരണം 19 ഡിസംബർ 1927). 1925 ആഗസ്റ്റ് 9 നു നടന്ന പ്രസിദ്ധമായ കകോരി തീവണ്ടിക്കൊള്ളയിൽ , രാം പ്രസാദ് ബിസ്മിൽ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര ലാഹിരി, താക്കൂർ റോഷൻ സിംഗ്, സചീന്ദ്ര ബക്ഷി, ബൻവാരിലാൽ, മുകുന്ദ് ലാൽ, മന്മഥ് നാഥ് ഗുപ്ത, കേശബ് ചക്രവർത്തി എന്നിവരോടൊപ്പം പങ്കെടുത്തു. വിപ്ലവകാരിയായിരുന്ന രാം പ്രസാദ് ബിസ്മിലിന്റെ അടുത്ത സുഹൃത്തായിരുന്നു അഷ്ഫാഖുള്ള, ഹസ്രത് എന്ന പേരിൽ ലേഖനങ്ങളും, കവിതകളും എഴുതുമായിരുന്നു.
*🌷അൽ-ഗസ്സാലി* - സ്ലാമിക മതപണ്ഡിതൻ, കർമ്മശാസ്ത്രജ്ഞൻ, ദാർശനികൻ, ജ്യോതിശാസ്ത്രജ്ഞൻ, മനഃശാസ്ത്രജ്ഞൻ, സൂഫി എന്നീ നിലകളിൽ പ്രശസ്തനാണ് അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലി (1058-ഡിസംബർ 19, 1111). തത്വചിന്തകന്മാരുടെ അയുക്തികത എന്ന ഗ്രന്ഥത്തിലൂടെ ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന ഇസ്ലാമിക അതിഭൗതികതയിൽ നിന്ന് ഇസ്ലാമികതത്ത്വചിന്തയെ വേർതിരിക്കാൻ അദ്ദേഹത്തിനായി. സംശയത്തിന്റെയും അജ്ഞേയതയുടെയും രീതികളുടെ ആദ്യപ്രയോക്താവായി അദ്ദേഹത്തെ കരുതുന്നു. ജീവിതത്തിന്റെ അവസാനകാലങ്ങളിൽ സൂഫിചിന്തകളിൽ ആകൃഷ്ടനായ ഗസ്സാലിയുടെ ഗ്രന്ഥങ്ങളിൽ മാസ്റ്റർ പീസാണ് "ഇഹയാ ഉലൂമിദ്ധീൻ ".
*🌷ഉമാശങ്കർ ജോഷി* - ഉമാശങ്കർ ജോഷി ഒരു പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്നു (ജൂലൈ 12, 1911 - ഡിസംബർ 19, 1988) . ഇന്ത്യൻ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1967-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം നൽകപ്പെട്ടു.
*🌷എ. കണാരൻ* - കേരളത്തിലെ പ്രമുഖനായ പൊതുപ്രവർത്തകനായിരുന്നു എ. കണാരൻ(1935 - 19 ഡിസംബർ2004). സി.പി.ഐ.എമ്മിന്റെയും കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയന്റെയും സമുന്നത നേതാവായിരുന്നു. എട്ടു ഒൻപതും പത്തും കേരള നിയമസഭകളിൽ കോഴിക്കോട് ജില്ലയിലെ മേപ്പയൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചു.
*🌷കെ.സി. പിള്ള* - മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ.യുടെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയുമായിരുന്നു കെ.സി. പിള്ള (മരണം 2011 ഡിസംബർ 19). വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയ രംഗത്തെത്തിയ കെ.സി.പിള്ള കർഷകത്തൊഴിലാളികളെയും കയർത്തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ടീയത്തിൽ ചുവടുറപ്പിക്കുന്നത്.
*🌷ഖുർറംമുറാദ്* - പാകിസ്താൻകാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഖുർറംമുറാദ് (1932 നവംബർ 3-1996 ഡിസംബർ 19). പാക് ജമാഅത്തെ ഇസ്ലാമിയുടെ നേതാവായിരുന്ന അദ്ദേഹം 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി[6] അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ചു. ചെറുതും വലുതുമായ 112 പുസ്തകങ്ങൾ ഉറുദുവിലും 20 പുസ്തകങ്ങൾ ഇംഗ്ലീഷിലും അദ്ദേഹം രചിച്ചു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
*🌷റോഷൻ സിംഗ്* - ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് റോഷൻ സിംഗ് (1892 ജനുവരി 22, ഷാജഹാൻപൂർ ജില്ല - 1927 ഡിസംബർ 19, അലഹബാദ്). 1921-22-ലെ നിസ്സഹകരണ പ്രസ്ഥാനകാലത്ത് ബറേലി വെടിവപ്പുകേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1924-ൽ ബറേലി സെൻട്രൽ ജയിലിൽ നിന്നു മോചിതനായപ്പോൾ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു പ്രവർത്തനം തുടങ്ങി. കകൊരി ഗൂഢാലോചനക്കേസിൽ പങ്കെടുത്തുവെന്ന് ആരോപിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധേയനാക്കി.
*🌷സുശീല ഗോപാലൻ* - കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്നു സുശീല ഗോപാലൻ. (ഡിസംബർ 29, 1929 -ഡിസംബർ 19, 2001). 1996-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. 1996-ൽ സുശീല ഗോപാലൻ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ജയിച്ചാണ് ഇ.കെ. നായനാർ മുഖ്യമന്ത്രി ആയത്.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Post a comment