09 ഡിസംബർ 2020

സമസ്ത: ഫിഖ്ഹ് ക്ലാസും അനുസ്മരണ - ദുആ സംഗമവും നടത്തി.
(VISION NEWS 09 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി: 'കർമ്മ ശാസ്ത്രം;ഒരു പഠനം' എന്ന പ്രമേയത്തിൽ സമസ്ത: കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസാന്ത ഫിഖ്ഹ് പoന ക്ലാസും, ചർച്ചാ വേദിയും, അനുസ്മരണ ദുആ സംഗമവും നടന്നു. കൊടുവള്ളി ദാറുൽ അസ്ഹിൽ നടന്ന പരിപാടിക്ക് എ കെ യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ് അദൃക്ഷ നായി. അഹ്മദ് കുട്ടി ബാഖവി വാവാട് ഉത്ഘാടനം ചെയ്തു. ശൈഖ്ജീലാനീ തങ്ങളെയും, മൺമറഞ്ഞസമസ്ത: ഉലമാക്കളെയും, ഉമറാക്കളെയും അനുസ്മരിച്ചു.കെ അബ്ദുൽ ബാരി ബാഖവി വാവാട് അനുസ്മരണ പ്രഭാഷണം നടത്തി.അഹ്മദ് കുട്ടി ഫൈസി എളേറ്റിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വിവിധ വിഷയങ്ങളിൽ നടന്ന ഫിഖ്ഹ് ചർച്ചകൾക്ക് കെ അബ്ദുള്ള ബാഖവി വാവാട്,അസ്ലം ബാഖവി പാറന്നൂർ, അഹ്മദ് കുട്ടി ബാഖവി പന്നൂർ, ഹസൻ ദാരിമി കോളിക്കൽ, അഹ്മദ് കുട്ടി ഫൈസി വെണ്ണക്കോട്, അബ്ദുസ്സമദ് ബാഖവി വാവാട്, അബ്ദുറസാഖ് മുസ്ലിയാർ മറിവീട്ടിൽ താഴം എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ഫൈസി പാലങ്ങാട്, റഹീം ദാരിമി കിഴക്കോത്ത്, മുഹമ്മദ് ഫൈസി കത്തറമ്മൽ, പി സി മുഹമ്മദ് ഇബ്റാഹീം മാസ്റ്റർ, കെ ഉസ്മാൻ മാസ്റ്റർ, പി കെ സാജിദ് ഫൈസി കളരാന്തിരി സംബന്ധിച്ചു.ചെറിയ മുഹമ്മദ് ഫൈസി അൽ ഹൈതമി നടമ്മൽ പൊയിൽ സ്വാഗതവും, മജീദ് ദാരിമി ചളിക്കോട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only