25 ഡിസംബർ 2020

കൊടുവള്ളി വെണ്ണക്കാട് അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ ആളും മരണപ്പെട്ടു
(VISION NEWS 25 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി: ദേശീയ പാത 766 മദ്റസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പടനിലം വള്ളിയാട്ടുമ്മൽ സന്തോഷ് (44), പറേമടക്കുമ്മൽ ശശി (45) എന്നിവരാണ്​ മരിച്ചത്. ഇവരുടെ കൂടെയുണ്ടയിരുന്ന സുഹൃത്ത്​ വള്ളിയാട്ടുമ്മൽ ശശി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്​.

വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only