കൊടുവള്ളി. സിറ്റി ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നതിന് അഥാനി ഗ്രൂപ്പ് കരാറുകാർ ദേശീയ പാതയിൽ വാവാട്, നെല്ലാങ്കണ്ടി, മോഡേൺ ബസാർ എന്നിവിടങ്ങളിൽ റോഡ് വെട്ടിപ്പൊളിച്ചും, കുഴിയെടുത്തും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കാത്തതിനാലും, മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവസ്ഥാപിക്കാത്തതിനാലും മേഖലയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ഒരു മാസത്തിനുള്ളിൽ 25 ലധികം ചെറുതും, വലുതുമായ അപകടങ്ങൾ ഉണ്ടായി. ബൈക്ക് യാത്രക്കാരാണ് കൂടുതൽ അപകടത്തിന് ഇരയാ കുന്നത്. വലിയ ഭാരം കയറ്റിവന്ന ലോറിയുടെ ചക്രങ്ങൾ കഴിഞ്ഞ ദിവസം താഴ്ന്നു പോയി.പിന്നീട് ക്രൈൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.കമ്പനി ഉദ്യേഗസ്ഥൻമാരുമായി ജനപ്രധിനിധികൾ ബന്ധപ്പെട്ടിട്ടും കാര്യ ഗൗരവത്തിൽ എടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഒന്നും രണ്ടും അപകടങ്ങൾ പതിവാണ്. ഇന്നനലെ രാവിലെ രണ്ട് ബൈക്കുകൾ അപകടത്തിൽപ്പെട്ടു ഇരുമോത്ത് പള്ളിക്ക് സമീപം ജോലിക്ക് പോകുകയായിരുന്ന 4 പേർക്കും.വൈകുന്നേരം 5 മണിയോടെ കാറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് മറ്റ് 4 പേർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗതാഗത തടസ്സ്സവും സ്ഥിിരമായ ഉണ്ടാകുന്നതിനാാൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നു.
പണി കഴിഞ സ്ഥലങ്ങളിൽ എത്രയും പെട്ടന്ന് റീ ടാർ ചൈയ്തു അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഇന്ന് മുനിസിപ്പൽ കൗൺസിലർമാർ നേഷനൽ ഹൈവേ ഉദ്യോഗസ്ഥരെ കാണുമെന്നും, കുത്തിയിരിപ്പ് സമരം നടത്തുമെന്നും കൗൺസിലർമാരായ വെള്ളറ അബ്ദു, കെ.ശിവദാസൻ എന്നിവർ അറിയിച്ചു.
കടപ്പാട് :മനോരമ കൊടുവള്ളി
Post a comment