24 December 2020

കർഷക പ്രക്ഷോപത്തിന് കോൺഗ്രസ്സ് ഐക്യദാർഡ്യം
(VISION NEWS 24 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി: കർഷക ബില്ല് പിൻവലിക്കണം എന്നാവശ്യപെട്ട് പ്രക്ഷോപം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യപിച്ചും, രാഷ്ട്രപതി ഭവനിൽ നിവേദനം നല്കുന്നതിനായെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും കൊടുവള്ളിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനവും, പ്രതിഷേധയോഗവും നടത്തി. പി.ആർ മഹേഷ് അധ്യക്ഷത വഹിച്ചു. സി.പി അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. കെ.പി.അശോകൻ, ഒ.കെ.നജീബ്, എൻ.കെ.അനിൽകുമാർ, കെ.ശിവദാസൻ, പി.സി ജമാൽ, സി.പി.റഷീദ്, സി.കെ.മുനീർ, നവനീത് മോഹൻ, ഷരീഫ് മാനിപുരം, കെ.രാജൻ, പി.സി ഫിജാസ്  തുടങ്ങിയവർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only