10 ഡിസംബർ 2020

പൊതു വൈ-ഫൈ ശൃംഖല ‘പി.എം. വാണി’ വരുന്നു
(VISION NEWS 10 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകന്യൂഡൽഹി: രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതു വൈ-ഫൈ ശൃംഖല എത്തിക്കാനുള്ള ‘പി.എം. വാണി’ പദ്ധതിക്ക് (പബ്ലിക് വൈ-ഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫെയ്‌സ്) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പബ്ലിക് ഡേറ്റ ഓഫീസുകൾ, പബ്ലിക് ഡേറ്റ ഓഫീസ് അഗ്രിഗേറ്റേഴ്‌സ് (പി.ഡി.ഒ.എ.), ആപ് പ്രൊവൈഡർ എന്നിവർ മുഖേനയാണ് ഡേറ്റ ലഭ്യമാക്കുക.
വൈ-ഫൈ കണക്‌ഷൻ നൽകാനുള്ള പബ്ലിക് ഡേറ്റ ഓഫീസ് (പി.ഡി.ഒ.) എല്ലായിടത്തും സ്ഥാപിക്കും. ചെറുതും വലുതുമായ ഏതു കടയ്ക്കും പി.ഡി.ഒ. ആയി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. ലൈസൻസ് ഫീസും വേണ്ടാ. ‘വാണി’യുമായി ബന്ധിപ്പിക്കുന്ന വൈ-ഫൈ ആക്‌സസ് പോയന്റുകൾ സ്ഥാപിച്ച് പി.ഡി.ഒ.കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ ഉപഭോക്താക്കൾക്ക് നൽകാം.

ഒട്ടേറെ പി.ഡി.ഒ.കളെ ഒന്നിപ്പിക്കൽ, അക്കൗണ്ടിങ് തുടങ്ങിയവയായിരിക്കും പി.ഡി.ഒ. അഗ്രിഗേറ്റർമാരുടെ ചുമതല. ഉപഭോക്താക്കളെ ആപ് മുഖേന രജിസ്റ്റർചെയ്ത് വാണിയുമായി ചേർന്നുപ്രവർത്തിക്കാവുന്ന വൈ-ഫൈ ഹോട്‌സ്‌പോട്ടുകൾ ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച് അത് ആപ്പിലൂടെ കാണിക്കാൻ ആപ് പ്രൊവൈഡർമാർ ഉണ്ടാകും.
വർഷങ്ങൾക്കുമുൻപ് എല്ലായിടങ്ങളിലും എസ്.ടി.ഡി. ബൂത്തുകൾ തുടങ്ങിയതുപോലെ ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവമാണ് ഇതു കൊണ്ടുവരുകയെന്ന് ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 4-ജി മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിലും പൊതു വൈ-ഫൈ ലഭിക്കും. ഒട്ടേറെപേർക്കു ജോലി ലഭിക്കാനും വൈ-ഫൈയുടെ വ്യാപനത്തോടെ ബിസിനസും വരുമാനവും വർധിപ്പിക്കാനും പി.എം.വാണി വഴി സാധിക്കും.
പി.ഡി.ഒ., പി.ഡി.ഒ.എ., ആപ് പ്രൊവൈഡർമാർ എന്നിവരായി പ്രവർത്തിക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ വേണ്ടാ. ടെലികോം വകുപ്പിന്റെ ‘സരൾ സഞ്ചാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only