09 December 2020

നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാരും വേണമെന്ന് കർഷക സംഘടനകളും: വഴിമുട്ടി ചർച്ചകള്‍
(VISION NEWS 09 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കാർഷിക പരിഷ്കരണ നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്താമെന്നേറ്റ ഭേദഗതികൾ സംബന്ധിച്ച് കർഷക സംഘടനകൾ ചർച്ച നടത്തുകയാണ്. നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാരും വേണമെന്ന് കർഷക സംഘടനകളും നിലപാട് സ്വീകരിക്കുന്നത് ചർച്ചകളെ വഴി മുട്ടിച്ചിരിക്കുകയാണ്. സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണും.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭേദഗതികൾ എഴുതി നൽകാമെന്ന് വ്യക്തമാക്കിയത്. ഈ ഭേദഗതികൾ പരിഗണിക്കേണ്ടതുണ്ടോ എന്ന് കർഷകർ ഇന്ന് തീരുമാനിക്കും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാർ നിയമത്തിൽ എട്ട് ഭേദഗതികൾ മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യങ്ങളും എഴുതി നൽകും എന്നാണ് സൂചന.
1. 
താങ്ങ് വില നിയമപരമാക്കും
2. 
സർക്കാർ നിയന്ത്രിക്കുന്ന മാർക്കറ്റുകൾ നിലനിർത്തും
3. 
കരാർ കൃഷിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം
4. 
സ്വകാര്യമേഖലയെ നിയന്ത്രിക്കും
5. 
സ്വകാര്യ - സർക്കാർ മാർക്കറ്റുകൾക്ക് ഒരേ നികുതി
-എന്നിവയാണ് പ്രധാന ഭേദഗതികൾ.
സർക്കാർ എഴുതി നൽകുന്ന ഭേദഗതികൾ അനുകൂലമെങ്കിൽ വീണ്ടും ചർച്ചയാകാമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുള്ള വ്യക്തമാക്കി. സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കർഷക ബന്ദ് പൊതു ജനങ്ങൾ ഏറ്റെടുത്തെന്ന വിലയിരുത്തലിലാണ് കർഷകർ. ഇക്കാര്യം ചൂണ്ടി കാണിച്ചാണ് പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കുന്നത്. സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
 കടപ്പാട് : മീഡിയ വൺ

Post a comment

Whatsapp Button works on Mobile Device only