05 December 2020

സൗദിയിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരണപ്പെട്ടു.
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ജിദ്ദ : സൗദിയിൽ മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴി വാഹനപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു.

ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഇവിടെ ഫാമിലി വിസയിലായിരുന്നു കുടുംബം. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ പ്രവർത്തകരും എത്തിയിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only